മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അനുഷ്ക ശര്‍മയുടെ ‘നായ’യാണെന്ന പരാമര്‍ശം നടത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവായ ഉദിത് രാജ്. നേരത്തെ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കണമെന്നും അത് അന്തരീക്ഷ മലിനീകരണത്തിനു കാരണമാവുന്നുണ്ടെന്നും വ്യക്തമാക്കി കോഹ്ലി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കു വെച്ചിരുന്നു.
വിരാട് കോഹ്ലിയുടെ ഈ നിര്‍ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തു വരികയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉദിത് രാജ്. ട്വിറ്ററിലൂടെയായിരുന്നു ഉദിത് രാജിന്റെ പ്രതികരണം.
‘അനുഷ്കയ്ക്ക് തന്റെ നായ വിരാട് കോഹ്‌ലിയെ പരിപാലിക്കേണ്ടതില്ല. നായയേക്കാൾ വിശ്വസ്തൻ മറ്റാരുമല്ല. മനുഷ്യർ മലിനീകരണത്തിൽ നിന്ന് അപകടത്തിലാണെന്ന് കൊഹ്‌ലി നിങ്ങൾ കൊള്ളക്കാരെയും അപഹാസ്യരെയും വിഡ്ഢികളെയും പഠിപ്പിച്ചു. ‘
‘മലിനീകരണം മൂലം മനുഷ്യത്വം അപകടത്തിലായിരിക്കുകയാണെന്ന് വിവരമില്ലാത്തവരെയും തെമ്മാടികളെയും കോഹ്ലി പഠിപ്പിച്ചിരിക്കുകയാണെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ അവരവരുടെ ഡി.എന്‍.എ പരിശോധിച്ച് നിങ്ങള്‍ ഇന്ത്യക്കാര്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തണമെന്നും ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു.’
പ്രത്യക്ഷത്തില്‍ കോഹ്ലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നിലപാടാണിതെന്ന് തോന്നുമെങ്കിലും ട്വീറ്റില്‍ കോഹ്ലിയെ എന്തുകൊണ്ട് അനുഷ്കയുടെ ‘നായ’യെന്ന് പരാമര്‍ശിച്ചുവെന്ന് വ്യക്തമല്ല.