കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു; സംഭവം റെയ്ഡിനിടെ

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് (56) മരിച്ചു. തൃശ്ശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്.  സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം.

കേന്ദ്ര ഏജൻസികളുടെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. സിനിമ നിർമാതാവ് കൂടിയാണ്. 

സ്ഥാപനങ്ങളിൽ കുറച്ചുദിവസങ്ങളായി പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിൽ അദ്ദേഹം മാനസിക സമ്മർദത്തിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാർ പറയുന്നു. പോലീസ് ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.  

സിനിമ നിർമാതാവ് കൂടിയായ റോയ് റിയൽ എസ്‌റ്റേറ്റ് പ്രോജക്ടുകളിലൂടെയാണ് വ്യവസായ രംഗത്ത് പ്രശസ്തനാവുന്നത്. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയിൻമെന്റ്, റീട്ടെയിൽ രംഗങ്ങളിലും പ്രവർത്തനമണ്ഡലം വ്യാപിപ്പിച്ചിരുന്നു. ഭാര്യ ലിനി റോയ്. മക്കൾ: രോഹിത്, റിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News