തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും.
അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. താനുമായി വളരെ അടുത്ത സുഹൃദ് ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത് എന്നും ചെന്നിത്തല അനുസ്മരിച്ചു.
സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങൾ ആണ് ഗാന രചയിതാവ് എന്ന നിലയിൽ അനിൽ പനച്ചൂരാന്റെ തൂലികയിൽ നിന്നുതിർന്നു വീണത്.” ചോര വീണ മണ്ണിൽ നിന്നുയർന്ന വീണ പൂമരം ” തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങൾ നെഞ്ചിലേറ്റിയവയാണ്. അനിൽ പനച്ചൂരാന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗത്ഭനായ കവിയെയും, ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്ടമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.