29.3 C
Kottayam
Thursday, June 18, 2026

യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ബാലയുടെ മൊഴിയെടുത്തു,തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ്

Must read

കൊച്ചി: യൂട്യൂബ് വ്ലോഗറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരിശോധനയിൽ തോക്ക് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബർ അജു അലക്സിന്റെ പരാതിയിൽ ബാലയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു.

ബാലയെ വിമർശിച്ച് അജു അലക്സ് സ്വന്തം യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണം ഫ്ലാറ്റിലെത്തി വസ്ത്രങ്ങൾ വാരിവലിച്ചിട്ടെന്നും വീഡിയോ തയാറാക്കാൻ വച്ചിരുന്ന ബാക്ഡ്രോപ് കീറിയ ശേഷം വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ബാക്കി അപ്പോഴറിയാം എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

സിനിമാ മേഖലയിലെ ചില പ്രമുഖതാരങ്ങളെ ആക്ഷേപിച്ചതിന് സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മാപ്പ് പറയിക്കാൻ ബാല കോടതിയാണോ എന്ന് ചോദിച്ച് അജു അലക്സ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതാണ് പ്രശ്നമായതെന്ന് അജു പറഞ്ഞു.

- Advertisement -

എന്നാൽ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയെന്ന് പറയുന്നത് ശരിയല്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു. അജു അലക്സ് വീഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരെയാണ് താൻ പ്രതികരിച്ചതെന്നും ബാല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

Popular this week