24.6 C
Kottayam
Saturday, June 6, 2026

ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചു; മദ്യലഹരിയിലായിരുന്നെന്നും ദൃക്സാക്ഷികൾ

Must read

ന്യൂഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. 

ഞായറാഴ്ച രാത്രിയാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുന്ന കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. റെയിൽവേ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വിമാനയാത്രക്കിടെ യുവാവ് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം കഴിഞ്ഞയിടയ്ക്ക് വലിയ വിവാദമായിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ശങ്കർ മിശ്ര ആണ് സംഭവത്തില പ്രതി. ഇന്ത്യക്കാരനായ ഇയാൾ അമേരിക്കയിലേ‍ ജോലി ചെയ്യുകയാണ്. സംഭവത്തെത്തുടർന്ന് എയർ ഇന്ത്യ ഇയാൾക്ക് നാല് മാസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. സമാനമായ സംഭവം പിന്നാലെ അമേരിക്കൻ എയർലൈൻസിലും ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. മദ്യപനായ യാത്രക്കാരൻ തൊട്ടടുത്തിരുന്ന യാത്രക്കാരന് മേൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന്, ഇയാളെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week