24.9 C
Kottayam
Friday, June 5, 2026

FLIGHT✈️ അർബുദ രോഗിയായ യാത്രക്കാരിയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടെന്ന് പരാതി; റിപ്പോർട്ട് തേടി DGCA

Must read

ന്യൂഡല്‍ഹി: ജീവനക്കാരുടെ സഹായം തേടിയ അര്‍ബുദരോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരി പരാതി നല്‍കിയതോടെയാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍നിന്ന് അവരെ ഇറക്കിവിട്ട സംഭവം പുറത്തറിയുന്നത്.

ജനുവരി 30-നാണ് സംഭവം. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയാതിനെ തുടര്‍ന്ന് ഭാരം ഉയര്‍ത്താന്‍ പ്രയാസമുള്ളതിനാല്‍ സീറ്റിന് മുകള്‍വശത്തെ ക്യാബിനില്‍ തന്റെ ഹാന്‍ഡ്ബാഗ് വെക്കാന്‍ വിമാന ജീവനക്കാരിയുടെ സഹായം തേടിയതായും എന്നാല്‍ സഹായിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും പരുഷമായി പെരുമാറിയതായും മീനാക്ഷി സെന്‍ഗുപ്ത പരാതിയില്‍ പറയുന്നു.

- Advertisement -

നടക്കാന്‍ പ്രയാസമുള്ളതിനാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതായും എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ ആവശ്യം നിരസിച്ചതായും ഡല്‍ഹി പോലീസിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും നല്‍കിയ പരാതിയില്‍ മീനാക്ഷി കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നല്‍കിയതായും വിമാനത്തില്‍ കയറാന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു.

- Advertisement -

എയര്‍ഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ചിരുന്നു. വിമാനം യാത്രതിരിക്കാനായപ്പോള്‍ സമീപത്തെത്തിയ എയര്‍ഹോസ്റ്റസിനോട് ഹാന്‍ഡ് ബാഗിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ അത് തന്റെ ജോലിയല്ലെന്ന് പറഞ്ഞു. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവരും അവഗണിച്ചതായും സഹായത്തിനായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അസൗകര്യമുണ്ടെങ്കില്‍ വിമാനത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും മീനാക്ഷി ആരോപിച്ചു.

നിരവധിപേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ മീനാക്ഷിയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ ക്രൂ അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതിരുന്ന ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ജനുവരി 30 ന് ഇറക്കി വിട്ടതായി അമേരിക്കന്‍ എയര്‍ലൈന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -

ടിക്കറ്റ് തുക മടക്കിനല്‍കാനായി കസ്റ്റമര്‍ റിലേഷന്‍സ് ടീം അവരെ സമീപിച്ചതായും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും വിമാനക്കമ്പനി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week