അമ്മയുടെ കാമുകന്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; 29കാരന്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: അമ്മയുടെ ലിവിങ് ടുഗെതര്‍ പങ്കാളി 14 വയസുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 29 വയസുകാരനായ പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിൽ പരാതി നല്‍കിയത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ള അവര്‍ എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിയുകയും പിന്നീട് അങ്കിത് യാദവുമായി ലിവിങ് ടുഗെതര്‍ ബന്ധത്തിലാവുകയും ചെയ്തതായി പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് പറയുന്നു. അറസ്റ്റിലായ അങ്കിത് ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ജൂലൈ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മ ആശുപത്രിയിൽ പോയിരുന്ന സമയത്ത് മൂന്ന് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം ദുരുപയോഗം ചെയ്ത അങ്കിത്, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയതായും നേരത്തെയും പ്രതി ഇതുപോലെ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുട്ടിയുടെ അമ്മ തന്നെ വിവരം പൊലീസിൽ അറിയിച്ചു. പരാതി ലഭിച്ച ഉടനെ തന്നെ നടപടി എടുത്തതായും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

അതിനിടെ ഗോവയിലെ പനജിയില്‍ നാലുവയസുകാരന്‍ മകനെ കൊല്ലുന്നതിന്റെ ഒരാഴ്ച മുന്‍പ് സുചന സേത്ത് ഗോവയില്‍ എത്തി ദിവസങ്ങളോളം അപ്പാര്‍ട്ട്മെന്റില്‍ തങ്ങിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഡിസംബര്‍ 31 മുതല്‍ ജനുവരി നാലു വരെയാണ് സുചന സേത്ത് സൗത്ത് ഗോവയിലെ സേവന അപ്പാര്‍ട്ട്മെന്റില്‍ തങ്ങിയത്. നാലിന് ബംഗളൂരുവിലേക്ക് മടങ്ങി. തുടര്‍ന്ന് ആറാം തീയതി വൈകുന്നേരമാണ് കുഞ്ഞിനൊപ്പം ഗോവയില്‍ വീണ്ടുമെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ആറിന് രാത്രി 11:30നാണ് സുചന സോള്‍ ബനിയന്‍ ഗ്രാന്‍ഡെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തതെന്നും ഇവിടെയെത്തി രണ്ട് മണിക്കൂറിനുള്ളില്‍ മകനെ കൊല്ലുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ജനുവരി ഏഴാം തീയതി പകല്‍ മുഴുവന്‍ ആരെയും വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യാതെ മുറിയില്‍ തന്നെ ഇരുന്നു. ഏകദേശം രാത്രി 11:45നാണ് റിസപ്ഷനില്‍ വിളിച്ച് ബംഗളൂരുവിലേക്ക് പോകാന്‍ ക്യാബ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം, മകന്റെ മൃതദേഹവുമായി അപ്പാര്‍ട്ട്‌മെന്റ് വിട്ട് ഇറങ്ങുകയായിരുന്നു. മകനെ കൊന്ന് ഏകദേശം 19 മണിക്കൂറോളം സുചന മൃതദേഹത്തോടൊപ്പം ഒരേ മുറിയില്‍ ചെലവഴിച്ചുവെന്നാണ് നിഗമനമെന്നും പൊലീസ് അറിയിച്ചു. 

മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവെയാണ് സുചന പൊലീസിന്റെ പിടിയിലായത്. യുവതി അപ്പാര്‍ട്ട്മെന്റ് വിട്ട ശേഷം മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസി ടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി.

ഇതോടെ പൊലീസുകാര്‍ ടാക്‌സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു.

വാഹനം എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പൊലീസ് സുചനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News