അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചെന്ന് പരാതി; നടി രാഖി സാവന്ത് അറസ്റ്റിൽ

മുംബൈ:സിനിമാ – ടെലിവിഷന്‍ താരം രാഖി സാവന്ത് മുംബൈയില്‍ അറസ്റ്റില്‍. മോഡലും നടിയുമായ ഷെര്‍ലിന്‍ ചോപ്രയുടെ പരാതിയിലാണ് അറസ്റ്റ്. രാഖി സാവന്ത് തന്റെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചെന്നാണ് നടിയുടെ പരാതി.

മുംബൈയിലെ സെഷന്‍സ് കോടതി രാഖി സാവന്തിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ഷെര്‍ലിന്‍ ചോപ്ര കഴിഞ്ഞ നവംബറിലാണ് അന്ധേരിയിലെ അംബോളി പോലീസ് സ്റ്റേഷനില്‍ രാഖി സാവന്തിനെതിരേ പരാതി നല്‍കിയത്.

രാഖി സാവന്ത് ഷെര്‍ളിന്‍ ചോപ്രയ്‌ക്കെതിരേ ഓഷിവാര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. രാഖിയും ഷെര്‍ലിന്‍ ചോപ്രയും തമ്മില്‍ കുറച്ചുനാളുകളായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് പുതിയ ഡാന്‍സ് അക്കാദമിയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് രാഖിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News