24.2 C
Kottayam
Saturday, June 6, 2026

എം.ജി. സർവകലാശാലയിൽ വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി

Must read

കോട്ടയം: എം.ജി. സർവകലാശാലയിൽ സെമിനാറിനെത്തിയ ഗവേഷക വിദ്യാർഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി. സർവകലാശാല ഇന്റേണല്‍ കമ്മിറ്റിക്ക് വിദ്യാർഥിനി​ പരാതി കൈമാറി. അതേസമയം ഇടത് അധ്യാപക സംഘടന അംഗമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിച്ചു.

കുടിയേറ്റ വിഷയവുമായി ബന്ധപെട്ട് കഴിഞ്ഞ ആഴ്ച എംജി സർവകലാശാല സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ദ്വിദിന സെമിനാർ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു. സെമിനാറിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥിനിയാണ് പരാതിക്കാരി. സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസിലെ അധ്യാപകനെതിരെയാണ് പരാതി.

സെമിനാറിൻ്റെ ഭാഗമായി വിദ്യാർഥിനി എറണാകുളത്ത് കുടിയേറ്റ തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാൻ അധ്യാപകനൊപ്പം പോയിരുന്നു. ഇതിനിടെ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക പ്രശ്നനങ്ങൾ നേരിടുന്നതായും വിദ്യാർഥിനി ഈ മെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നു.

പരാതി ഇൻറേണൽ കമ്മിറ്റി ചെയർമാന്​ കൈമാറിയതായി ​രജിസ്​ട്രാർ അറിയിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട്​ മുദ്ര വെച്ച കവറിൽ വൈസ്​ ചാൻസലർക്ക്​ നൽകും. റിപ്പോർട്ടിലെ ശിപാർശ അനുസരിച്ച്​ പൊലീസിൽ പരാതി നൽകുക അടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്നും രജിസ്​ട്രാർ വ്യക്​തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week