കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി: കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ ഏഴാം ക്ലാസുകാരിയായ സഹോദരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതായി പരാതി. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍വെച്ചാണ് സംഭവം. പെണ്‍കുട്ടി കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ശിശുക്ഷേമസമിതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാലാരിവട്ടം പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News