23.9 C
Kottayam
Thursday, June 4, 2026

‘എനിക്കുറപ്പാ, എനിക്കെന്തെങ്കിലും സംഭവിക്കും’; സന്ന്യാസിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി

Must read

തൃശ്ശൂര്‍: പോര്‍ക്കുളം സ്വദേശിയായ സന്ന്യാസിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി. പോര്‍ക്കുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ ശ്രിബിന്‍ എന്ന ബ്രഹ്‌മാനന്ദഗിരി സ്വാമി(37)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നേപ്പാളില്‍ ആശ്രമജീവിതം നയിച്ചിരുന്ന സന്ന്യാസിയെ നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ശനിയാഴ്ച തെലങ്കാനയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍, നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വ്യാഴാഴ്ച സന്ന്യാസി തന്റെ സുഹൃത്തായ കുന്നംകുളം സ്വദേശിയെ ഫോണില്‍ വിളിച്ചിരുന്നു. ട്രെയിനില്‍ ഒരുസംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും തനിക്ക് എന്തും സംഭവിക്കാമെന്നുമാണ് ബ്രഹ്‌മാനന്ദഗിരി സുഹൃത്തിനോട് പറഞ്ഞിരുന്നത്.

- Advertisement -

”മുന്‍പ് ഒരു പെണ്‍കുട്ടിയുടെ മരണം ഉണ്ടായിട്ടില്ലേ, അതുപോലെ ഒരു ഗ്യാങ് ആണിത്. അതുകൊണ്ട് എനിക്കുറപ്പാ, എനിക്ക് എന്തെങ്കിലും സംഭവിക്കും. ഭഗവാന്‍ മാത്രമേയുള്ളൂ രക്ഷിക്കാന്‍, വേറെ ആരുമില്ല”, ഇതായിരുന്നു ബ്രഹ്‌മാനന്ദഗിരി സുഹൃത്തിനോട് പറഞ്ഞത്.

- Advertisement -

സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇദ്ദേഹം മറ്റൊരാളുടെ ഫോണില്‍നിന്നായിരുന്നു വിളിച്ചത്. പിന്നീട് സന്ന്യാസിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതിനുപിന്നാലെയാണ് തെലങ്കാനയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിക്കുകയായിരുന്നു.

- Advertisement -

സന്ന്യാസി ട്രെയിനില്‍നിന്ന് വീണ് മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് തെലങ്കാനയില്‍നിന്ന് കിട്ടിയവിവരം. എന്നാല്‍, ദേഹത്ത് ഗുരുതരമായ പരിക്കുകളില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാത്രമല്ല, വ്യാഴാഴ്ച കുന്നംകുളത്തെ സുഹൃത്തിനെ വിളിച്ച് സന്ന്യാസി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week