127 ക്രിമിനൽ കേസുകളിൽ പ്രതി; വെള്ളാപ്പള്ളിയുടെ പദ്മപുരസ്കാരത്തിനെതിരെ പരാതി

തിരുവനന്തപുരം: രാഷ്ട്രം നൽകുന്ന പദ്മപുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു നിവേദനം. മൈക്രോ ഫിനാൻസ് ഇടപാടിൽ 127 ക്രിമിനൽ കേസുകളിൽ വെള്ളാപ്പള്ളി പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.

21 കേസുകളിൽ കുറ്റപത്രം നൽകുന്ന ഘട്ടത്തിലായപ്പോഴാണ് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നൽകുന്നത്. ഇത് പദ്മപുരസ്കാരം നേടിയവരോടു കാട്ടുന്ന അനാദരവാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി നൽകിയ നിവേദനത്തിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News