തിരുവനന്തപുരം: മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷയ്ക്കെതിരെ പോലീസില്‍ പരാതി.
പീഡനക്കേസില്‍ പി.സി. ജോര്‍ജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന പരാമര്ശത്തിന്മേലാണ് പരാതി.കാസര്‍ഗോഡ് സ്വദേശി ഹൈദര്‍ മധൂറാണ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.
“ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ’ എന്നായിരുന്നു ഉഷാ ജോര്‍ജിന്റെ പ്രതികരണം.