തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വഴിത്തിരിവ്. ആയുഷ് മിഷന്റെ പേരില്‍ പുറത്തുവന്ന മെയില്‍ വ്യാജമെന്നാണ് ആയുഷ് മിഷന്‍ വ്യക്തമാക്കി. മെയില്‍ ഐഡിയും വ്യാജമാണ്. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലേ ലോഗോ എന്‍.എച്ച്.എമ്മിന്റെയാണെന്നും ആയുഷ് മിഷന്‍ വിശദീകരിക്കുന്നു
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവും പത്തനംതിട്ട സ്വദേശി അഖില്‍ സജീവും ചേര്‍ന്ന് 5 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസ് എന്നയാളാണ് പരാതിക്കാരന്‍.
ഹരിദാസിന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ ഓഫീസര്‍ ആയി നിയമിക്കാനാണ് പണം വാങ്ങിയതെന്നാണ് പരാതി. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത ആളിനെ എങ്ങനെ ജോലി നല്‍കാന്‍ ആകുമെന്നതാണ് ചോദ്യം. 37 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്ളത്. പരാതിക്കാരന്റെ മരുമകളുടെ പേര് ഈ ലിസ്റ്റില്‍ ഇല്ല.
ഇതോടെ സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ നടന്നിട്ടുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടി ഉണ്ടായേക്കും.