24.1 C
Kottayam
Sunday, June 7, 2026

ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരായ പരാതി; ഇതാണ് യാഥാർത്ഥ്യം, പ്രതികരിച്ച് നടി ഗൗരി ഉണ്ണിമായ

Must read

കൊച്ചി;കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. സീരിയൽ നടിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. സീരിയൽ ചിത്രീകണത്തിനിടെയാണ് അതിക്രമം നടന്നതെന്നാണ് നടി പരാതിയിൽ ചൂണ്ടിക്കാട്ടിയത്. പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.

അതിനിടയിൽ പരാതി നൽകിയ നടി സീരിയലിലെ നടിമാരിൽ ഒരാളെ ഗൗരി ഉണ്ണിമായ ആണെന്ന തരത്തിൽ അഭ്യൂഹം ഉയർന്നിരുന്നു. ഇപ്പോഴിതാ ഉത്തരം അഭ്യൂഹങ്ങളിൽ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. വായിക്കാം

- Advertisement -

‘ഈ വീഡിയോ ചെയ്യാൻ കാരണം ഇന്നലെ ഒരു വാർത്ത വന്നിരുന്നു. ആ വാർത്തയുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് കോളും മെസേജും വന്നിരുന്നു. പലയിടത്തും എനിക്കെതിരെ ഹേറ്റ് സ്പ്രഡ് ആകുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം, എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.പലരും ചോദിക്കുന്നുണ്ട് എന്താണ് എപ്പിസോഡുകളിൽ ഇല്ലാത്തത് എന്ന്. അതിന് മറ്റ് കാരണങ്ങളൊന്നും ഇല്ല, ഞാൻ ഷിംലയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. 20 നാണ് തിരികെ എത്തിയത്.

- Advertisement -

എത്തിയതന് പിന്നാലെ സീരിയലിൽ റീ ജോയിന‍ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകൾ ഷൂട്ട് ചെയ്യുകയും ചെയ്തു. അവർ അത് ടെലികാസ്റ്റ് ചെയ്താൽ നിങ്ങൾക്കെന്നെ കാണും. അതാണ് സത്യാവസ്ഥ. ഈ നടി എന്ന നിലയിൽ വാർത്തയിൽ പറയുന്ന ആൾ ഞാനല്ല. അനാവശ്യമായുള്ള വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർ‌ത്ഥിക്കുകയാണ്’, ഗൗരി വീഡിയോയിൽ പറഞ്ഞു.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. കാര്യം അറിയുന്നതിന് മുൻപേ അനാവശ്യ വിവാദം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഗൗരി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് ഉചിതമായെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം എന്തുകൊണ്ട് ഇത്രയും ചർച്ചയായിട്ടും പരാതി സംബന്ധിച്ച് ശ്രീകുമാറും ബിജു സോപാനവും പ്രതികരിക്കാത്തത് എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.

- Advertisement -

നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് നടിയുടെ പരാതി. മറ്റൊരാള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ യുവതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. തൃക്കാക്കര പോലീസാണ് കേസന്വേഷിക്കുന്നത്. അതേസമയം പരാതിക്ക് പിന്നാലെ താരങ്ങൾക്കെതിരെ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്.

പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ശ്രീകുമാറിനെ ചേർത്ത് നിർത്തി ഭാര്യ സ്നേഹ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴെയെല്ലാം കടുത്ത അധിക്ഷേപമാണ് ചിലർ നടത്തുന്നത്. എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week