രാഹുല്‍ പീഡനത്തിനിരയാക്കിയ അതിജീവിതമാര്‍ ഇനിയുമുണ്ട്; വെളിപ്പെത്തിയ നടിയെ ചോദ്യംചെയ്യണമെന്ന് പരാതി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ സ്ത്രീ പീഡന പരാതികൾക്കിടെ അതിജീവിതകൾ ഇനിയും ഉണ്ടെന്ന് പരാമർശം നടത്തിയ നടി റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.

സർക്കാരിന് റിനി സൂചിപ്പിച്ച അതിജീവിതകളെ കണ്ടെത്തുവാനും നിയമ സഹായവും നീതിയും ഉറപ്പാക്കുവാനും സാധിക്കണം. അതിന് അവർ ആരൊക്കെയാണെന്ന് അറിയണം. അത് അറിയാനായി റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ലൈംഗിക പീഡന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അയാളുടെ പീഡനത്തിനിരയായ അതിജീവിതമാർ ഇനിയുമുണ്ടെന്ന പരാമർശം നടി റിനി ആൻ ജോർജ് നടത്തിയത്.

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് മറച്ചുവെക്കുന്ന നടപടി കുറ്റകരമാണ്. ഇനിയും അതിജീവിതകൾ ഉണ്ടെന്ന് പറയുന്നതല്ലാതെ അവരുടെ വിവരം സർക്കാറിനോ പോലീസിനോ നൽകിയതായി റിനി ജോർജ് വ്യക്തമാക്കുന്നില്ല. അതിജീവതമാരെ കണ്ടെത്തി നീതിയും നിയമസഹായവും ഉറപ്പാക്കാൻ റിനിയെ ചോദ്യം ചെയ്ത് മൊഴിയെടുത്ത് തുടർനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ടു. രാഹുലിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിച്ചില്ല. രാഹുലുമായി ഉടൻ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News