24.1 C
Kottayam
Sunday, June 7, 2026

വിമാനത്തിൽ കയറുന്നതിനിടെ മോശമായി പെരുമാറി;നടൻ വിനായകനെതിരേ പരാതി

Must read

കൊച്ചി: വിമാനത്തിൽ കയറുന്നതിനിടെ നടൻ വിനായകൻ തന്നോട് മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തിൽ കയറുമ്പോഴാണ് സംഭവം. ഇക്കഴിഞ്ഞ മേയ് 27ന് ഗോവയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് യുവാവിന് നടന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

പഞ്ചാബിൽ സ്‌കൂളിൽ ജോലിനോക്കുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരൻ. ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനകമ്പനിയോട് പരാതിപ്പെട്ടപ്പോൾ വിമാനത്തിൽ നിന്നും ഇറങ്ങിയശേഷം പരാതിപ്പെട്ടാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെയാണ് ജിബി ഹൈക്കോടതിയെ സമീപിച്ചത്.

മോശമായ പെരുമാറ്റത്തിൽ നടനെതിരെ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിനോട് നിർദ്ദേശം നൽകണമെന്നാണ് ജിബിയുടെ ഹർജി.കേസിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

മുൻപ് പരിപാടിയ്‌ക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് ഫോണിലൂടെ മോശമായി പെരുമാറിയ കേസും വിനായകന്റെ പേരിലുണ്ടായിരുന്നു. 2019 ഏപ്രിലിലാണ് കേസിനാസ്‌പദമായ പ്രശ്‌നമുണ്ടായത്. സംഭവത്തിൽ വിനായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week