24.1 C
Kottayam
Friday, June 5, 2026

പ്രണയിച്ചിരുന്ന കാലത്ത് ബലാത്സംഗം ചെയ്തുവെന്ന് വിവാഹ ശേഷം പരാതി; ഭര്‍ത്താവിനെ വെറുതെവിട്ടു

Must read

കോഴിക്കോട്: വിവാഹത്തിന് മുൻപ് പ്രണയ ബന്ധത്തിലായിരുന്നപ്പോൾ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഭർത്താവിനെയും, എട്ട് സുഹൃത്തുക്കളെയും കോടതി വെറുതെ വിട്ടു. യുവതിക്ക് 18 വയസ് തികയുന്നതിന് മുമ്പ് അവരുമായി പ്രണയ ബന്ധത്തിലായിരുന്ന സമയത്ത് സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ശേഷം വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോഴാണ് പരാതി നല്‍കിയത്.

കേസില്‍ വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ഒന്‍പത് പ്രതികളെയും വെറുതെ വിട്ടു. പിന്നീട് തന്റെ ഭാര്യയായി മാറിയ യുവതിയെ, 18 വയസ് ആകുന്നതിന്നു മുമ്പ് സുഹൃത്തിന്റെ വീട്ടിൽ വച്ച് യുവാവ് ബലാത്സംഗം ചെയ്‌തു എന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 യുവതിയുടെ ഭർത്താവിനെ ഒന്നാം പ്രതിയാക്കിയും പീഡനത്തിന് സഹായം ചെയ്‌തു എന്ന് ആരോപിച്ച് എട്ട് സുഹൃത്തുക്കളെ മറ്റ് പ്രതികളാക്കിയും 2021ൽ കുറ്റപത്രം നൽകി. തുടര്‍ന്ന് വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി രാജീവ് ജയരാജ് ആണ് എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിട്ടത്. 

പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള വിവാഹബന്ധത്തിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പരാതി നല്‍കിയത്. പരാതിക്കാരിക്ക് പ്രായപൂർത്തി ആകുന്നതിനും പരാതിക്കാരിയെ വിവാഹം ചെയ്യുന്നതിനും മുമ്പ്, പരാതിക്കാരിയെ പ്രണയിച്ചിരുന്ന കാലത്ത് സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി.  ഭർത്താവിന്റെ എട്ട് സുഹൃത്തുക്കൾ ഇതിന് സഹായവും സൗകര്യവും ഒരുക്കി കൊടുത്തു എന്നും പരാതിക്കാരി ആരോപിച്ചിരുന്നു. 

- Advertisement -

ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. ബിനീഷ് ബാബു. അഡ്വ.ബൈജു പുതിയേടത്ത് മീത്തൽ, അഡ്വ. റാവു, അഡ്വ. ആഷിക് മൻസൂർ. എൻ.പി. എന്നിവരും രണ്ട് മുതൽ ഒന്‍പത് വരെയുള്ള പ്രതികൾക്ക് വേണ്ടി അഡ്വ. സനൽകുമാർ പടന്നപ്പുറത്ത്, അഡ്വ. മനു രവീന്ദ്രൻ, അഡ്വ. ഹാസിർ എന്നിവരും ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week