പിറവത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ ‌കാണാനില്ലെന്ന് പരാതി, സ്കൂളിലേക്കെന്ന് പറഞ്ഞ് പോയത് ഇന്നലെ രാവിലെ

പിറവത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ ‌കാണാനില്ലെന്ന് പരാതി, സ്കൂളിലേക്കെന്ന് പറഞ്ഞ് പോയത് ഇന്നലെ രാവിലെ

കൊച്ചി: പിറവത്തുനിന്ന് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായെന്ന് പരാതി. ഓണക്കൂര്‍ സ്വദേശിയും പാമ്പാക്കുട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ അര്‍ജുന്‍ രഘുവിനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് അര്‍ജുന്‍ വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, വൈകീട്ട് ഏറെനേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അര്‍ജുന്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് കൂട്ടുകാരുടെ വീടുകളില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതിനിടെ, കഴിഞ്ഞദിവസം പാമ്പാക്കുട ബസ് സ്റ്റോപ്പിന് സമീപത്തുനിന്നുള്ള വിദ്യാര്‍ഥിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ കയറാതെ വിദ്യാര്‍ഥി പാമ്പാക്കുട ഭാഗത്തുനിന്ന് മറ്റെവിടെയോ പോയിട്ടുണ്ടാകുമെന്നാണ് നിഗമനം. കഴിഞ്ഞദിവസമാണ് പ്ലസ് വണ്‍ പരീക്ഷാഫലം പുറത്തുവന്നത്. ഇതുസംബന്ധിച്ച് അര്‍ജുന് ആശങ്കയുണ്ടായിരുന്നതായാണ് വിവരം. പത്താംക്ലാസില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496 976421, 9846 68130

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News