26 C
Kottayam
Saturday, June 6, 2026

കൊച്ചിയില്‍ പരാതിക്കാരിക്ക് പോലീസ് ജീപ്പില്‍ ലൈംഗിക പീഡനം

Must read

കൊച്ചി: എറണാകുളത്ത് പോലീസിനെതിരെ പീഢന പരാതിയുമായി വീട്ടമ്മ. അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പോലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു.

2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസിന്‍ നിന്ന് അതിക്രമം നേരിട്ടത്.

വീട്ടമ്മയുടെ പരാതി പോലീസ് സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പോലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വനിത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പ്രാഥമികാവശ്യത്തിനായി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴിയരികിലെ കാട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ജയിലില്‍ എത്തുന്നത് വരെ തന്നെ പീഡിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ മകന്‍ അപകടത്തില്‍ പെട്ട് കിടപ്പിലായിരുന്നു.

- Advertisement -

തനിക്കെതിരെ അതിക്രമം നടത്തിയ പോലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡി.ജി.പി.ക്കും എറണാകുളം റൂറല്‍ എസ്.പിക്കും പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week