ചെന്നൈ: വെള്ളമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഐ.ടി മേഖലയിലെ ജീവനക്കാരോട് കമ്പനിയുടെ ആഹ്വാനം. ചെന്നൈയിലെ ഒ എം ആര് എന്ന ഐടി കമ്പനിയാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. വരള്‍ച്ച അതിരൂക്ഷമായ ചെന്നൈയില്‍ മഴ ലഭിച്ചിട്ട് 200 ദിവസങ്ങളായി. ജലക്ഷാമം കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് കമ്പനി പുതിയ വഴി തേടിയത്. മൂന്ന് കോടി ലിറ്ററോളം ജലമാണ് വേനല്‍ക്കാലത്ത് ഒഎംആറില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 60% ഐടി സംരഭങ്ങളും മറ്റുള്ള ഓഫീസുകളും ഉപയോഗിക്കുന്നു.
ഏകദേശം 5,000 ടെക്കികളും 12 കമ്പനികളുമാണ് ഒഎംആറില്‍ പ്രവര്‍ത്തിക്കുന്നത്. 600 ഐടി, ഐടിഇഎസ് സംരംഭങ്ങളാണ് ഒ എം ആറിന് കീഴിലുള്ളത്. ജലക്ഷാമത്തെ നേരിടാന്‍ വിവിധ കമ്പനികള്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഫോര്‍ഡ് ബിസിനസ്സ് സര്‍വീസസ് പോലുള്ള സ്ഥാപനങ്ങള്‍ കുടിവെള്ള ക്ഷാമത്തെ നേരിടുന്നതിനായി ജീവനക്കാരോട് കുടിവെള്ളം വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
വെള്ളമില്ല; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഐ.ടി കമ്പനി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News