സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പുതിയ കോണ്ടം വികസിപ്പിച്ച് ഡോക്ടര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ധരിക്കാവുന്ന ലോകത്തിലെ ആദ്യത്തെ യൂണിസെക്സ് കോണ്ടം വികസിപ്പിച്ചതായി മെഡിക്കല്‍ സപ്ലൈസ് സ്ഥാപനമായ ട്വിന്‍ കാറ്റലിസ്റ്റിലെ ഗൈനക്കോളജിസ്റ്റായ ജോണ്‍ ടാങ് ഇംഗ് ചിന്‍. വണ്ടലീഫ് യൂണിസെക്സ് കോണ്ടം എന്നാണു ഇതിനു പേരിട്ടിരിക്കുന്നത്.
ആളുകളെ അവരുടെ ലൈംഗിക ആരോഗ്യം നന്നായി നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുമെന്ന് അതിന്റെ കണ്ടുപിടുത്തക്കാരന്‍ പ്രതീക്ഷിക്കുന്നു. തന്നെ കാണാനെത്തുന്ന രോഗികളുടെ നിരന്തരമായ ‘ലൈംഗിക പരാതികള്‍’ കേട്ട് മനം മടുത്തിട്ടാണ് അവസാനം ഇത്തരമൊരു പരീക്ഷണത്തിലേക്ക് നീങ്ങിയത്.
‘അടിസ്ഥാനപരമായി ഇത് ഒരു സാധാരണ കോണ്ടം ആണ്’ എന്നാണു അദ്ദേഹം പറയുന്നത്. ‘യോനിയിലോ ലിംഗത്തിലോ ഘടിപ്പിക്കാവുന്ന പശ മൂടുന്ന ഒരു കോണ്ടം ആണ് ഇത്, കൂടാതെ അധിക സംരക്ഷണത്തിനായി അടുത്തുള്ള ഭാഗങ്ങളും മൂടുന്നു,” ടാങ് പറഞ്ഞു.
ഇത് സാധാരണയായി പരിക്കുകള്‍ക്കും മുറിവുകള്‍ക്കും ഡ്രസ്സിംഗായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഗ്രേഡ് മെറ്റീരിയലില്‍ നിന്നാണ് ഈ കോണ്ടം നിര്‍മ്മിച്ചിരിക്കുന്നത്. ലൈംഗിക ബന്ധം തുടങ്ങും മുമ്പ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തങ്ങളുടെ ജനനേന്ദ്രിയങ്ങളില്‍ ഒട്ടിച്ചു വെക്കാവുന്ന ഈ കോണ്ടം, ആവശ്യം പൂര്‍ത്തിയായ ശേഷം പതുക്കെ ഇളക്കി കളയാവുന്നത് ആണ്. ഓരോ ഉപഭോക്താവിനും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ തക്കമാണ് ഇവയുടെ അവതരണം തന്നെ.