കൊച്ചി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലകൂട്ടി. കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെയായിരുന്നു വിലവർധനവ് നിലവിൽ വന്നത്. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയിലാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 49 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1,747 രൂപ നൽകേണ്ടിവരും. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
വില വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


