FootballInternationalNewsSports

‘ലോകകപ്പ് നേടി മടങ്ങി വരൂ, നിന്റെ കൂടെ ഞാന്‍ കിടക്ക പങ്കിടാം, മെക്‌സിക്കന്‍ ഗോളി ഒച്ചോവയ്ക്ക് മോഡലിന്റെ ഓഫര്‍

ദോഹ:ലോകകപ്പില്‍ ബ്രസീലും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ തകര്‍ത്ത ചരിത്രമുണ്ട് മെക്‌സിക്കോയ്ക്ക് (Mexico). എന്നാല്‍, 1986ന് ശേഷം മെക്‌സിക്കോ ഫിഫ ലോകകപ്പിന്റെ (FIFA World Cup) ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടില്ല. അര്‍ജന്റീനയും സൗദി അറേബ്യയും പോളണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് മെക്‌സിക്കോ. ആദ്യ മത്സരത്തില്‍ പോളണ്ടിനോട് മെക്‌സിക്കോ സമനില വഴങ്ങിയിരുന്നു. 
 

Ochoa-Wanda

തങ്ങളുടേതായ ദിവസങ്ങളില്‍ ഏത് ടീമിനെയും വിറപ്പിക്കാന്‍ കഴിവുണ്ട് മെക്‌സിക്കോയ്ക്ക്. എന്നാല്‍, എപ്പോഴും മെക്‌സിക്കോയുടെ പോരാട്ടങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടാകാറില്ല. ഗോളി ഗുഗ്ലെര്‍മോ ഒച്ചാവോയാണ് മെക്‌സിക്കയുടെ സൂപ്പര്‍ താരം. മികച്ച സേവുകള്‍ കൊണ്ട് പലപ്പോഴും തന്റെ ടീമിന് വിജയമോ സമനിലയോ സമ്മാനിക്കാന്‍ ഒച്ചോവയുടെ ഒറ്റയാള്‍ പോരാട്ടത്തിന് സാധിക്കാറുണ്ട്. 

Ochoa-Wanda

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പെനാള്‍ട്ടി സേവ് ചെയ്ത ഒച്ചോവയാണ് മെക്‌സിക്കോയ്ക്ക് സമനില സമ്മാനിച്ചത്. ഇപ്പോള്‍ ഇതാ ഒച്ചോവയ്ക്ക് ഓഫറുമായി രംഗത്തെത്തിയിരിക്കുകാണ് മെക്‌സിക്കന്‍ മോഡലായ വാണ്ട എസ്പിനോസ. 

Ochoa-Wanda

ഖത്തറിലെ ലോകകപ്പ് വിജയിച്ച് വന്നാല്‍ ഒച്ചോവയുടെ കൂടെ കിടക്ക പങ്കിടാമെന്നും അത് ഒച്ചോവയ്ക്ക് ലോകകപ്പ് നേടുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന ഒന്നായിരിക്കുമെന്നുമായിരുന്നു വാണ്ടയുടെ ഓഫര്‍. അര്‍ജന്റൈന്‍ പോഡ്കാസ്റ്റായ ‘എലോ പോഡ്കാസ്റ്റി’ലായിരുന്നു വാണ്ടയുടെ പ്രതികരണം. 

Ochoa-Wanda

ലോകകപ്പിന് പോകുന്ന മെക്‌സിക്കന്‍ ടീമിന് എങ്ങനെ പ്രചോദനം നല്‍കുമെന്ന ചോദ്യത്തിനാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് വാണ്ട തന്റെ ഓഫര്‍ മുന്നോട്ടുവെച്ചത്. ഒച്ചോവയെ നേരിട്ട് കാണണമെന്നും വാണ്ട പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യണില്‍ അധികം ഫോളോവേഴ്‌സുള്ള മോഡലാണ് വാണ്ട എസ്പിനോസ. 

Ochoa-Wanda

നേരത്തെ ടാറ്റൂ ആര്‍ട്ടിസ്റ്റായിരുന്ന വാണ്ട ഇപ്പോള്‍ അഡല്‍ട്ട്‌സ് ഒണ്‍ലി വെബ്‌സൈറ്റായ ഓണ്‍ലി ഫാന്‍സിലെ മോഡലാണ്. വാന്‍ഡ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ക്കെല്ലാം നിരവധി ആരാധകരാണുള്ളത്. എന്തായാലും ഒച്ചോവയ്ക്ക് വാന്‍ഡ നല്‍കിയ വമ്പന്‍ ഓഫറിന്റെ ഞെട്ടലിലാണ് ആരാധകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button