കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് ഇരുപതുകാരി. യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും ഉണ്ട്. ഇന്ന് ശസ്ത്രക്രിയകൾ ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതി റഫ്നാസിനെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. ഇയാളുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹ്യക്ക് ശ്രമിച്ചത്. പ്രണയ നൈരാശ്യം മൂലമാണ് പെണ്‍കുട്ടിയെ വെട്ടിയതെന്നാണ് യുവാവിന്റെ മൊഴി.
ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോളജ് വിട്ട് വരും വഴി കുറ്റ്യാടി മൊകേരി സ്വദേശി റഫ്‍നാസ് എന്ന 22 കാരന്‍ നഹീമയ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍ കാത്തിരുന്ന റഫ്‍നാസും നീഹമയുമായി റോഡില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് ആക്രമണം നടത്തിയ റഫ്‍നാസ് പൊലീസിന് മൊഴി നല്‍കി. നഹീമയും റഫ‍്നാസും പ്ളസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ്. പെണ്‍കുട്ടിയെ പ്രതി റോർില്‍ തടഞ്ഞ് നിര്‍ത്തി ഏറെ നേരം വഴക്കിട്ടിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. വഴക്കിനിടെ പ്രകോപിതനായ യുവാവ് കൈയ്യില്‍ കരുതിയ വെട്ടുകത്തികൊണ്ട് നഹീമയെ വെട്ടുകയായിരുന്നു. നഹീമയുടെ കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്.