News

വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന; നഴ്‌സിംഗ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

റാഞ്ചി: സഹനശക്തി പരിശോധിക്കാനെന്ന പേരില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന നടത്തിയ നഴ്സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍.

ഇയാളുടെ പരിശോധന പതിവായതോടെ വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് കോളേജിലെ ഡയറക്ടര്‍ ബബ്ലു എന്ന പര്‍വേസ് ആലത്തിനെതിരെയാണ് പരാതി നല്‍കിയത്.

നിരവധി നഴ്സിങ് വിദ്യാര്‍ഥിനികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. ചില വിദ്യാര്‍ഥികള്‍ പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകയോടാണ് ആദ്യം പരാതി പറഞ്ഞത്. ഇവര്‍ വിദ്യാര്‍ഥിനികളുടെ പരാതി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ സംഘം അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് കൈമാറിയതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button