കൊച്ചി: കൊച്ചിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കാന്‍ പുതിയ സംവിധാനവുമായി കൊച്ചി സിറ്റി പോലീസ്. കൊവിഡ് സേഫ്റ്റി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പോലീസ് പരിശോധനയും ഒപ്പം തന്നെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ട സഹായവും നല്‍കുന്നത്. കൂടാതെ നിരീക്ഷണത്തില്‍ കഴിയുന്ന വരെ പരിശോധിക്കാന്‍ ഹെലിക്യാമിന്റെ സഹായവും തേടുന്നുണ്ട്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നതായി കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് പുതിയ പരിശോധന രീതിയുമായി രംഗത്തുവന്നത്. സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൊവിഡ് സേഫ്റ്റി ആപ്പിന്റെ സഹായത്തോടെയാണ് പോലീസിന്റെ പുതിയ പരിശോധന.
ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വരെ നേരിട്ടെത്തി പരിശോധിക്കും. കൂടാതെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ടെലിമെഡിസിന്‍ സഹായവും കൊവിഡ് സേഫ്റ്റി ആപ്പിലൂടെ ലഭ്യമാകും. സിറ്റി പോലീസ് കമ്മീഷണര്‍ തന്നെ നേരിട്ടെത്തി ആപ്പിനെ പ്രവര്‍ത്തനം വിലയിരുത്തി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകള്‍ വിട്ട് പുറത്തിറങ്ങുന്നുഉണ്ടോ എന്നറിയാന്‍ ഹെലിക്യാമിന്റെ സഹായത്തോടെയും പരിശോധന നടത്തുന്നുണ്ട്.