കണ്ണൂര്‍: സ്‌കൂള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ മയ്യിലെ ഐ.എം.എന്‍.എസ് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കുളിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കൊവിഡുമായി ബന്ധപ്പെട്ട് സ്‌കുള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
നവമ്പര്‍ ഒന്നിന് സ്‌കുള്‍ തുറക്കുന്നതിനാല്‍ സ്‌കുളും പരിസരവും ശുചീകരിക്കാന്‍ എത്തിയവരാണ് നാലടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് മലബാര്‍ അവയര്‍നെസ് ആന്‍ഡ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകന്‍ സ്ഥലത്തെത്തി മുര്‍ഖനെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുകയായിരുന്നു.
നവംബര്‍ ഒന്ന് മുതല്‍ 8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. നവംബര്‍ 15ന് ശേഷം 8,9 ക്ലാസുകള്‍ തുടങ്ങും. ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. 1 മുതല്‍ 7 വരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രമായിരിക്കും.