31.1 C
Kottayam
Thursday, May 2, 2024

തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍; ക്ലബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍

Must read

തിരുവനന്തപുരം: സമൂഹമാധ്യമമായ ക്ലബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍. സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന ചര്‍ച്ചകള്‍ ക്ലബ് ഹൗസിലൂടെ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് നിരീക്ഷണം തുടങ്ങിയത്.

ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ട്. അഡ്മിന്‍മാരെ കണ്ടെത്തി, നയമ നടപടി സ്വീകരിക്കാനാണ് സൈബര്‍ പോലീസിന്റെ നീക്കം.

ചര്‍ച്ച നടത്തുന്ന ക്ലബ് ഹൗസ് റൂമുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. റൂമുകളില്‍ കേള്‍വിക്കാരായിരിക്കുന്നവരേയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week