25.3 C
Kottayam
Wednesday, October 30, 2024
test1
test1

കോട്ടയം മെഡിക്കൽ കോളജ് ശുചീകരണ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി;മൃതദേഹം മാലിന്യ സംസ്കരണ പ്ലാന്റിനടുത്തുള്ള കുഴിയിൽ

Must read

കോട്ടയം∙ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പെരുമന കോളനിയിൽ സുബ്രഹ്മണ്യനെ (44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിനു സമീപം  കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായാണ് സംശയം. 13 വർഷമായി കോട്ടയം മെഡിക്കൽ കോളജിൽ ക്ലീനിങ് ജോലികൾ ചെയ്തുവരുന്ന ആളാണ് സുബ്രഹ്മണ്യൻ.

പതിവു പോലെ ഇന്നും ജോലിയ്ക്ക് ഇറങ്ങിയതായിരുന്നു സുബ്രഹ്മണ്യൻ. സഹപ്രവർത്തകരായ സനീഷ് എന്നയാളും ഒപ്പമുണ്ടായിരുന്നു. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സമീപത്തേക്ക് പോയ സുബ്രഹ്മണ്യനെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനായി ഒരു സബ് മോട്ടർ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏതെങ്കിലും വിധത്തിലുള്ള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേസമയം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞുവീണതാകാം എന്ന സംശയവും പൊലീസിനുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നെന്ന് വെള്ളാപ്പള്ളി നടേശൻ; ‘എല്‍ഡിഎഫ് വീണ്ടും വരും’

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി...

ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ കിട്ടിയില്ല; മൂന്നിടത്തും സ്ഥാനാർത്ഥികളായി

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആർ രാഹുൽ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍...

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. അട്ടിമറി വിജയമാണ് തൃശൂരിൽ...

ശത്രുക്കളെ വകവരുത്താൻ എ. ഐ സാങ്കേതിക വിദ്യയും; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെയും വധിച്ചത് എഐ സഹായത്തോടെ; വിവരങ്ങൾ പുറത്ത് വിട്ട് സൈന്യം

ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ കാലപുരിയ്ക്ക് അയച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം വധിച്ചത്. വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ...

ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു, യുവാവ് മരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം : ഊർക്കടവിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു.റിപ്പയറിങ് കടയിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്.രാവിലെ 11 മണിയോടെയായിരുന്നു അപകടം. പൊട്ടിത്തെറിക്കുപിന്നാലെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.