കടയ്ക്കല്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ ഫാത്തിമ്മ മുബാറിഷ ആണ് മരിച്ചത്. നാളെ പരീക്ഷയുള്ളതിനാല്‍ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതായികുന്നു 14കാരിയായ ഫാത്തിമ. മുഹമ്മദ് റാഫിയുടെയും ഷൈനിമോളുടെയും മകളാണ്.
മുറിയിലേക്ക് പോയ മകളെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ മുറിയില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു, പൊലീസ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സഹോദരങ്ങള്‍: സാബിത്ത്, മറിയ, മുജിത്തബ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


