NationalNews

രാമനവമി ആഘോഷങ്ങൾക്കിടെ ബംഗാളിൽ സംഘർഷം; നിരവധി വാഹനങ്ങൾക്ക് തീയിട്ടു

കൊല്‍ക്കൊത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഹൗറയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പോലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു. സംഭവസ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി ഗുണ്ടകളെ എത്തിയ്ക്കുകയാണെന്നും മമത ആരോപിച്ചു. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമത വ്യക്തമാക്കി.

രാമനവമി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോലീസുകാരുള്‍പ്പടെ 20-ഓളം പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. 30 പേരാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button