FeaturedHome-bannerKeralaNews

യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പോലീസിന് നേരെ കല്ലും വടികളും എറിഞ്ഞു, ജലപീരങ്കി പ്രയോ​ഗം

തിരുവനന്തപുരം: നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സംസ്ഥാന വ്യാപകമായി 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടത്തുന്നത്.

സെക്രട്ടറിയേറ്റിലേക്ക് വി ഡി സതീശൻ നടത്തിയ മാർച്ചിൽ നവ കേരള സദസ്സിന്റെ ബാനറുകൾ കീറിയതായണ് റിപ്പോർട്ട്. പോലീസിന് നേരെ കല്ലും വടികളും ചെരിപ്പും എറിഞ്ഞു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഗാന്ധിയന്മാർ ​ദുർബരരല്ലെന്നും ഇനി തെരുവിൽ തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

യൂത്ത് കോൺ​ഗ്രസ് ​ഗാന്ധിയന്മാർ ആണെന്ന് തെറ്റദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റിയേക്കെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇനി തെരുവിൽ തല്ലു കൊള്ളാനില്ല തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കുംം, രാഹുൽ പറഞ്ഞു. ഇത്രയേറെ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച ആളാണ് പിണറാഇയി വിജയൻ. ഒരു പേപ്പർ പോലും പിണറായിക്ക് നേരെ എറിയരുതെന്ന് പറഞ്ഞതാണ്. എന്നാൽ ആ തീരുമാനം മാറ്റുകയാണ് തിരിച്ചടിക്കണം, ആ തിരിച്ചടി കല്യാശേരിയിൽ നിന്ന് തന്നെ തുടങ്ങും. യൂത്ത് കോൺ​ഗ്രസുകാർ തിരിച്ചടിക്കുമെന്നും കോൺ​ഗ്രസ്കാർ കൂടെയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.

കൊച്ചിയിൽ നടത്തിയ മാർച്ചിൽ ഒരാൾ കുഴഞ്ഞുവീണു. കൊച്ചിയിലെ മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. മലപ്പുറം വണ്ടൂരിൽ നടന്ന കോൺ​ഗ്രസ് മാർച്ചിൽ ഉന്തുംതള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. കോൺ​ഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി നടത്തിയ മുക്കം പോലീസ് സ്റ്റേഷൻ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് എത്തിയത്.

ബേപ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും ഉന്തും തള്ളുമുണ്ടായി. പോലീസിനെ നയിക്കേണ്ടത് ദാസ് ക്യാപിറ്റലല്ല എന്നും ഐ പി സിയും സി ആർ പിയും ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു, പോലീസ് അനുസരിക്കേണ്ടത് എ കെ ജി സെന്റിറിൽ നിന്നുള്ള തിട്ടൂരമല്ലെന്നും പോലീസ് മാനുവൽ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button