28.1 C
Kottayam
Sunday, June 7, 2026

ട്രെയിനിൽ സീറ്റിനെ ചൊല്ലി വനിതാ കമ്പാർട്ട്മെന്റിൽ കൂട്ടയടി; ഇടപെട്ട പോലീസുകാരിക്ക് പരിക്ക്,വീഡിയോ

Must read

മുംബൈ : ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം വനിതാ യാത്രക്കാര്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചു. മുംബൈയിലെ താനെ-പനവേല്‍ ലോക്കല്‍ ട്രെയിനില്‍ വനിതകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയായിരുന്നു ഈ അടിപിടി. തല്ലിനിടയില്‍പ്പെട്ട് വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. കംമ്പാര്‍ട്ടുമെന്റില്‍ സ്ത്രീകള്‍ അടിയുണ്ടാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോയില്‍ സ്ത്രീകള്‍ തമ്മില്‍ അടി കൂടുന്നത് കാണാം. കൂട്ടത്തല്ലിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായ പോലീസുകാരിയ്ക്ക് പരിക്കേറ്റത്. ടര്‍ബെ സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീയാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇവരുടെ പ്രശ്നത്തില്‍ കംമ്പാര്‍ട്ട്മെന്റിലെ കൂടുതല്‍ സ്ത്രീകള്‍ ഇടപ്പെട്ടതോടെ സംഭവം വലിയ വഴക്കായെന്ന് വാഷി ഗവണ്‍മെന്റ് റെയില്‍വേ പോലീസിലെ (ജി.ആര്‍.പി) പോലീസ് ഇന്‍സ്‌പെക്ടര്‍ സംഭാജി കടാരെ പറയുന്നു.

വഴക്ക് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ തമ്മില്‍ തല്ലുന്നതും സീറ്റിന്റെ മുകളിലൂടെ കയറിപോകുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകുന്നതും വീഡിയോയില്‍ കാണാം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-തുര്‍ബെ സ്റ്റേഷനില്‍ ഒരു സീറ്റ് ഒഴിഞ്ഞപ്പോള്‍, ഒരു യാത്രക്കാരി അടുത്തുള്ള സ്ത്രീയെ സീറ്റിലിരിക്കാന്‍ അനുവദിച്ചു. എന്നാല്‍, അതേസമയം മറ്റൊരു സ്ത്രീയും അതേ സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മറ്റ് ചില യാത്രക്കാരും ബഹളത്തില്‍ പങ്കുചേരുകയും ചെയ്തു. അതിനിടെ സംഭവം പരിഹരിക്കാനെത്തിയ വനിതാപോലീസിനും അടിക്കിടെ പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് വാഷി ജി.ആര്‍.പി അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭാജി കടാരെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week