28.8 C
Kottayam
Tuesday, June 16, 2026

CRIME ബാങ്ക് ജീവനക്കാരന്‍ പണയസ്വര്‍ണ്ണം അപഹരിച്ചു,പന്തളം സഹകരണ ബാങ്കിന് മുന്നില്‍ വന്‍ സംഘര്‍ഷം[വീഡിയോ]

Must read

പത്തനംതിട്ട:സി പി എം പ്രവർത്തകനായ ബാങ്ക് ജീവനക്കാരൻ പണയ സ്വർണ്ണം അപഹരിച്ചു എന്ന ആരോപണത്തിൽ
പന്തളം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് പന്തളം സർവ്വീസ് സഹകരണ ബാങ്കിൽ പണയ സ്വർണ്ണം തിരിച്ചെടുക്കാൻ എത്തിയ ആളുടെ സ്വർണ്ണ ഉരുപ്പടി ബാങ്കിൽ കാണാതെ വന്നതോടെയാണ് വൻ തട്ടിപ്പ് പുറത്തായത്.

ബാങ്ക് ജീവനക്കാർ സി സി ടി വി പരിശോധിച്ചപ്പോൾ സ്വർണ്ണം എടുത്തത് ജീവനക്കാരനായ അർജുൻ പ്രമോദാണെന്ന് ബോദ്ധ്യപ്പെട്ടു.70 പവൻ പണയ സ്വർണ്ണമാണ് ഇയാൾ അപഹരിച്ച് മറ്റൊരു ബാങ്കിൽ പണയം വച്ചത്.

ഈ പണം ഉപയോഗിച്ച് ജെ സി ബി യും ടിപ്പറുകളും വാങ്ങുകയായിരുന്നു.ബാങ്ക് ഇടത് ഭരണത്തിലായതിനാൽ സംഭവം ഒതുക്കി നൽക്കാൻ ശ്രമം നടന്നു.

- Advertisement -

ഇയാളുടെ സഹോദരിയുടെ 35 പവൻ സ്വർണ്ണം ഉടൻ തന്നെ ബാങ്കിന് ഈടായി നൽകുകയും ഇന്ന് മുഴുവൻ സ്വർണ്ണവും പണയം എടുത്ത് മടക്കി നൽകാമെന്നുമായിരുന്നു ഉടമ്പടി.

- Advertisement -

ഇതിനിടെ സംഭവം പുറത്തറിയുകയും തട്ടിപ്പ് നടത്തിയ അർജുൻ പ്രമോദിനെ അറസ്റ്റ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലുക്കാക്കു ‘രക്ഷകനായി’ ഈജിപ്തിനെതിരേ സമനിലയുമായി രക്ഷപ്പെട്ട് ബെൽജിയം

വാഷിങ്ടൺ: ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഈജിപ്തിനെതിരേ സമനിലയുമായി (1-1) രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. 20-ാം മിനിറ്റിൽ ഈമാം അഷൂറിന്റെ കിടിലൻ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെതിരേ 66-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹാനിയിലൂടെ...

80 ാം മിനിട്ടിൽ തിരിച്ചടിച്ച് യുറഗ്വായ്; സൗദിക്കെതിരേ ആശ്വാസ സമനില

മിയാമി: മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ കരുത്തരുമായ യുറഗ്വായ്‌യെ സമനിലയിൽ പൂട്ടി സൗദി അറേബ്യ. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് പിന്നിട്ട...

യു.എസ്.-ഇറാൻ കരാറായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിലുടനീളം രക്തംചിന്തി, ലോകത്തെയാകെ ഇന്ധനപ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇറാനും യു.എസ്.-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു. 107 ദിവസം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിച്ച് ശാശ്വതസമാധാനത്തിലേക്ക് വഴിതുറക്കുന്ന കരടുകരാർ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാർ...

അരങ്ങേറ്റത്തിൽ സ്പെയിനിനെ പൂട്ടി കേപ് വെർദെ; മുൻ ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് കളിമുറ്റത്തെ അത്ഭുതക്കുതിപ്പ്

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ വൻവേദിയിലേക്ക് ആദ്യമായി എത്തിയ കേപ് വെർദെ എന്ന കൊച്ചു രാജ്യം തങ്ങൾ വന്നത് വെറുതെയല്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചിരിക്കുകയാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് നടന്ന തങ്ങളുടെ ചരിത്രത്തിലെ...

സമാധാന കരാറിൽ ഡിജിറ്റിലായി ഒപ്പുവെച്ചെന്ന് വാൻസ്; ഇസ്രയേലിന്റെ ആശങ്ക ഞങ്ങളുടെ വിജയത്തിന് തെളിവെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന്...

Popular this week