28.4 C
Kottayam
Saturday, June 6, 2026

മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും തമ്മില്‍ അടിപിടി; മലപ്പുറം താഴേക്കോട് സ്‌കൂളില്‍ കത്തിക്കുത്തിനിരയായത് പത്താക്ലാസുകാരന്‍; രണ്ട് വിദ്യാര്‍ത്ഥികളുടെ തലയ്ക്കും ഒരാളുടെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു

Must read

മലപ്പുറം: മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും തമ്മില്‍ അടിപിടി. മലപ്പുറം താഴെക്കോട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്.

പരിക്കേറ്റ രണ്ട് പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേര്‍ അത്യാഹിത വിഭാഗത്തിലാണ്. മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥികളുടെ തലയ്ക്കും ഒരാളുടെ തലയ്ക്കും കൈയ്ക്കുമാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഇന്നു 10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. മലയാളം മീഡിയത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ അടുത്തെത്തി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പെട്ടെന്ന് മലയാളം മീഡിയത്തിലെ ഒരു വിദ്യാര്‍ത്ഥി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

ആക്രമിച്ച വിദ്യാര്‍ത്ഥി നിലവില്‍ സസ്പെന്‍ഷനിലായിരുന്നു. പരീക്ഷയെഴുതാന്‍ മാത്രമായിരുന്നു അനുമതി. നേരത്തെ ഒന്‍പതില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ പ്രശ്നമുണ്ടാക്കിയത് അദ്ധ്യാപകര്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളെത്തി സ്വമേധയാ ടി.സി വാങ്ങി പോയതാണ്. എന്നാല്‍ മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ തിരികെ ഇതേ സ്‌കൂളിലെത്തി. ഇനി ഇത്തരമൊരു സാഹചര്യം ഉണ്ടാക്കില്ലെന്ന ഉറപ്പ് നല്‍കിയതോടെ തിരിച്ചെടുത്തു. അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗും ലഭ്യമാക്കിയിരുന്നു.

- Advertisement -

സ്‌കൂളില്‍ നേരത്തെയും ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. കുത്തിയ വിദ്യാര്‍ത്ഥിയെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും സംഘര്‍ഷത്തിന് പെരിന്തല്‍മണ്ണ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week