അമ്പലപ്പുഴ: സി.പി.എം ലോക്കല്‍ സമ്മേളനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നു പുന്നപ്രയില്‍ വീടുകയറി ആക്രമണം. ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേര്‍ക്കു പരിക്കു പറ്റി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വി.കെ.അച്യുതന് ബ്രാഞ്ച് സെക്രട്ടറി പറവൂര്‍ വെളിയില്‍ വി.എ ജാക്സണ് (30), പാര്‍ട്ടി അംഗ ളായ പറവൂര്‍ പാലപ്പറമ്പില്‍ ഫ്രെഡി (34) പുത്തന്‍ പുരയ്ക്കല്‍ കുര്യാക്കോസ് (29) മാതാവ് ജുലൈറ്റ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബ്ലോക്കു പഞ്ചായത്തംഗം ബിപിന്‍ വിദ്യാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നു പരിക്കേറ്റവര്‍ മൊഴി നല്കി. ശനിയാഴ്ച രാത്രി 10 ഓടെ ഫ്രെഡിയുടെ വീട്ടിലാണ് സംഘം ആദ്യ മെത്തിയത്. ഇയാളെ ആക്രമിക്കുന്നതു കണ്ടാണ് ജാക്സണ് ഓടിയെത്തിയത്.
തുടര്‍ന്നു ജാക്സനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കുര്യാക്കോസിനു മര്‍ദനം ഏല്‍ക്കുന്നത്. ആക്രമണം തടയുന്നതിനിടയില്‍ വ്യദ്ധയായ ജൂലൈറ്റിനും പരിക്കു പറ്റി. പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ തോല്പിച്ച് എന്‍.പി.വിദ്യാനന്ദന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. മര്‍ദനമേറ്റ ഫ്രെഡിയും ജാക്സനും ലോക്കല്‍ സമ്മേളന പ്രതിനിധികളായിരുന്നു.
ഔദ്യോഗിക പാനലിനെ തോല്‍പ്പിച്ചാണ് വിദ്യാനന്ദന്‍ ലോക്കല്‍ കമിറ്റി സെക്രട്ടറിയായത്. ഔദ്യോഗിക പക്ഷത്തെ പ്രവര്‍ത്തകര്‍ക്കാണു മര്‍ദനമേറ്റത്. പുന്നപ്രയില്‍ സിപിഎം ഗ്രൂപ്പ് പോര് ഇതോടെ കൂടുതല്‍ ശക്തമായി. നാലു പേര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പുന്നപ്ര പോലീസ് കേസ് എടുക്കാന്‍ തയാറാകത്തതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.