24.9 C
Kottayam
Friday, June 5, 2026

ഇന്ധനത്തില്‍ സഭ പ്രക്ഷുബ്ധം; കാളവണ്ടിയുമായി ഡല്‍ഹിക്ക് പോയ്‌ക്കോ, നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

Must read

തിരുവനന്തപുരം: ഇന്ധന നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ച പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം. ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷം നിയമസഭയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്നും അതിനാല്‍ നികുതി കുറിയ്ക്കില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് ധനമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷത്തുനിന്നും കെ. ബാബു എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നികുതി കൂട്ടിയ കേന്ദ്രമാണ് നികുതി കുറയ്‌ക്കേണ്ടതെന്നും ബാലഗോപാല്‍ പറഞ്ഞു. ധനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടി. ഇന്ധന നികുതിക്കെതിരെ കേരളത്തിലല്ല സൈക്കിള്‍ ചവിട്ടി പ്രതിഷേധിക്കേണ്ടത്. കാളവണ്ടിയില്‍ ഡല്‍ഹിയില്‍ പോയി ആണ് പ്രതിഷേധിക്കേണ്ട്.

ഇന്ധന വില വര്‍ധന കന്പനികള്‍ക്ക് വിട്ടുകൊടുത്തത് യുപിഎ സര്‍ക്കാരാണെന്നും ബാലഗോപല്‍ പരിഹസിച്ചു. പ്രതിപക്ഷത്തിനെതിരായ പരിഹാസത്തെ രൂക്ഷമായ ഭാഷയില്‍ ബാബു വിമര്‍ശിച്ചു. ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. നികുതി കുറയ്ക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബാബു പറഞ്ഞു.

വീണ്ടും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ധനമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്‌ക്കേണ്ടാത്ത രീതിയിലാണ് കേന്ദ്രം നികുതി കൂട്ടിയത്. ഇത് ഭരണഘടനയുടെ ലംഘനമാണ്. സംസ്ഥാനത്തിന് ആകെ പിരിക്കാനാകുന്നത് മദ്യം, പെട്രോള്‍ നികുതി മാത്രമാണ്. ഇവയില്‍ സംസ്ഥാനത്തേക്കാള്‍ നികുതി കേന്ദ്രം പിരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

- Advertisement -

പ്രതിപക്ഷത്തിന്റെ സൈക്കിള്‍ സമരത്തെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ പ്രതിഷേധത്തില്‍ 17 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. എന്നാല്‍ സിപിഎം മാത്രം പങ്കെടുത്തില്ല.
ഇന്ധനനികുതി വര്‍ധനവിലൂടെ കേരളത്തില്‍ 5,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായി.

- Advertisement -

അതേസമയം യുഡിഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി വര്‍ധിപ്പിച്ചതോടെ 500 കോടി വരുമാനമാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഈ നിലപാടിനോട് കാലം കണക്കുചോദിക്കുമെന്നും സതീശന്‍ പറഞ്ഞു. ധനമന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തള്ളതില്‍ ഇറങ്ങി പ്രതിഷേധിക്കുകയും പിന്നീട് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week