കണ്ണൂരിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്;തെയ്യം കെട്ടിനിടെ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി നാട്ടുകാർ

പാനൂർ:കണ്ണൂർ പാനൂരിൽ തെയ്യം കെട്ടിനിടെ സംഘർഷം. ഇന്നലെ തെയ്യം ക്ഷേത്ര മുറ്റത്ത് ഇറങ്ങുന്നതിനിടെയാണ് സംഭവം. കൂടത്തിൽ മഠപ്പുരയിൽ പോതിത്തിറ നടക്കുന്നതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് ആരോപിച്ച് വോളന്റിയർമാരും തെയ്യം കാണാനെത്തിയവരും തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്. പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം അടക്കമുള്ള തെയ്യങ്ങൾ ക്ഷേത്ര മുറ്റത്ത് ഉണ്ടായിരുന്നു.

ചേരി തിരിഞ്ഞുള്ള തല്ലിനിടെ ആളുകൾ തിരുവപ്പന തെയ്യത്തെ പിടിച്ചുതള്ളി. തമ്മിലടിയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ശ്രമിക്കുന്ന തെയ്യം കലാകാരന്റെ വീഡിയോ ദൃശ്യങ്ങളും കൂട്ടത്തല്ലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ കോൺഗ്രസ്, സിപിഎം അനുഭാവികളാണ് ചേരി തിരിഞ്ഞ് അടി കൂടിയതെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്. സംഭവത്തിൽ പരാതികൾ ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പാനൂർ പൊലീസ് വിശദമാക്കി. പാനൂർ വള്ള്യായിൽ ആണ് സംഭവം. വലിയ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News