സ്‌കൂൾ സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ സംഘർഷം; ഏഴ് പേർക്ക് പരിക്ക്‌

കോഴിക്കോട്: എരവന്നൂര്‍ എ.യു.പി. സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. എന്‍.ടി.യു. ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍.ടി.യു. ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ, ഇയാള്‍ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News