മരിച്ചു കിടക്കുമ്പോഴും റെയ്ഡ് തുടർന്നു?ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം

ബെംഗളൂരു: പ്രമുഖ വ്യവസായി ഡോ. സി.ജെ. റോയിയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ഹലസൂരുവിലെ ഹോട്ടലിൽ വെച്ചാണ് മൊഴിയെടുത്തത്. റോയിയുടെ ഡയറി അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വിശദീകരണം നൽകും.

റോയിയോട് ഒപ്പിടാൻ ആവശ്യപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ‘മൂന്ന് ദിവസമായിട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിലുണ്ട്. 28-നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നത്. റോയ് എന്നെ രാവിലെ വിളിച്ചിരുന്നു. നീ എപ്പോഴാ വരുന്നേ. എനിക്ക് ഒന്ന് കാണണമെന്ന് പറഞ്ഞു. ഇന്ന് 7 മണിക്ക് കാണാമെന്ന് ഞാൻ പറഞ്ഞു. പക്ഷെ റോയ് പോയി. ഒരു കടമോ ബാധ്യതയോ ഭീഷണിയോ അദ്ദേഹത്തിന് നേരെ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടായിരിക്കാം’- റോയിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസി റോയിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നാണ് കുടുംബവും കോൺഫിഡൻസ് ഗ്രൂപ്പ് ജീവനക്കാരും മൊഴി നൽകിയിരിക്കുന്നത്. ഡയറക്ടർമാരിൽ ഒരാളായ ടി.ജെ. ജോസഫ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പരിശോധന നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സി.ജെ. റോയ് വളരെ അധികം സമ്മർദ്ദത്തിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഓഫീസിൽ എത്തി സ്വന്തം കാബിനിൽ കേറി തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഈ സമയത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ജീവനക്കാരുടെ മൊഴിയെടുത്തു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം എടുത്തിട്ടുണ്ട്.

‘യാതൊരു വിധത്തിലുള്ള സമ്മർദ്ദം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പരിശോധന ഉണ്ടായിട്ടില്ല. ഒപ്പിടാൻ വേണ്ടി മാത്രം വരാനാണ് അറിയിച്ചിരുന്നത്. ആ നടപടികൾ മാത്രമാണ് ഉണ്ടായത്.’- എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സി.ജെ. റോയിയും കോൺഫിഡന്റ് ഗ്രൂപ്പും കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലാണ്. കഴിഞ്ഞ ഡിസംബറിൽ കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കൊച്ചി, ചെന്നൈ,ബെംഗളൂരു തുടങ്ങിയിടങ്ങളിലെ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ മൂന്ന് ദിവസം നീണ്ട പരിശോധന നടക്കുന്നത്. ഈ പരിശോധനയിൽ കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്ന് നിരവധി രേഖകൾ സീൽ ചെയ്ത് വെച്ചിരുന്നുവെന്നാണ് വിവരം. ഈ രേഖകൾ എടുക്കാൻ വേണ്ടിയാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം എത്തിയത് എന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സി.ജെ. റോയിയുടെ നിരവധി ഇടപാടുകൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും വിവരങ്ങളുണ്ട്. ഇത് സംബന്ധിച്ച് റോയ് വൻ സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ആരോപിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ പത്ത് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഹൊസൂർ റോഡിലുള്ള ഓഫീസിലേക്ക് എത്തിയത്. റെയ്ഡ് നടന്ന ദിവസങ്ങളിലേയും കഴിഞ്ഞ ദിവസത്തേയും സിസിടിവികളെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഓഫീസിലെ ഹാർഡ് ഡിസ്കുകളും സി.ജെ. റോയിയുടെ ഡയറിയും ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വൈകിട്ട് 3.15 ഓടെയാണ് റോയിയുടെ  മരണം സംഭവിക്കുന്നത്. അതിനുശേഷം വൈകീട്ട് 6.30 വരെ ഉദ്യോഗസ്ഥ സംഘം ഓഫീസിൽ ഉണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് മുമ്പിലൂടെയാണ് വിവിധ രേഖകളും കൊണ്ട് സംഘം പോകുന്നത്. വെടിയേറ്റ് മരിച്ച് കിടക്കുമ്പോഴും റെയ്ഡ് തുടർന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മൊഴി കഴിഞ്ഞ ദിവസം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥ സംഘം നിലവിൽ ബെംഗളൂരുവിൽ തന്നെ തുടരുകയാണ്. സിഐഡി ഇവരിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്നാണ് വിവരം.

ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ കൃഷ്ണപ്രസാദ് എന്നയാൾക്കെതിരേയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഇയാളുടെ ഭാഗത്ത് നിന്ന് റോയിക്കെതിരെ വൻ സമ്മർദ്ദം ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നുണ്ട്.

The investigation into the death of prominent businessman Dr. C.J. Roy has gained momentum, with authorities recording statements from his family members at a hotel in Halasuru. The investigation team has also taken Roy’s personal diary into custody, which is expected to provide crucial leads. Meanwhile, the Income Tax Department is expected to provide an official clarification regarding the raid and subsequent events surrounding the tragic incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News