സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ തീയതി ജൂണ്‍ 16 ലേക്ക് മാറ്റി. മെയ് 26നായിരുന്നു നേരത്തെ പരീക്ഷ നടത്താനായി നിശ്ചയിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷ തീയതി മാറ്റുന്നത്. പരീക്ഷ തിയതി മാറ്റുന്നത് അറിയിച്ച് യുപിഎസ്‌സി പത്രകുറിപ്പ് പുറത്തിറക്കി

സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവയിലേക്കുള്ള പൊതുപരീക്ഷയാണിത്. 1056 ഒഴിവുകളാണ് ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഏഴുഘട്ടങ്ങളിലായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് ആരംഭിക്കും. ജൂണ്‍ 4നാണ് വോട്ടെണ്ണല്‍.പ്രിലിമനറി പരീക്ഷ, മെയിന്‍സ് പരീക്ഷ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങള്‍ അടങ്ങിയതാണ് സിവില്‍ സര്‍വീസ് പരീക്ഷ. ഫോറസ്റ്റ് സര്‍വീസിന് പ്രിലിമിനറിക്ക് ശേഷം ഫോറസ്റ്റ് സര്‍വീസിന് മാത്രമായുള്ള മെയിന്‍സ് പരീക്ഷയും അഭിമുഖവും ഉണ്ടായിരുക്കുന്നതാണ്

വിശദവിവരങ്ങള്‍ക്ക് യുപിഎസസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:upsc.gov.in.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News