കൊച്ചി: സിറ്റി ബാങ്ക് ഇന്ത്യ വിടുന്നു. പുനഃസംഘടനയുടെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്തൃ ബാങ്കിങ് ബിസിനസ് അവസാനിപ്പിക്കുകയാണ് സിറ്റി ബാങ്ക്. കൂടാതെ, 12 രാജ്യങ്ങളിലെ പ്രവര്‍ത്തനം കൂടി അവസാനിപ്പിക്കുകയാണ് ബാങ്ക്.
റീട്ടെയില്‍ ബാങ്കിങ്, ഭവനവായ്പ, വെല്‍ത്ത് മാനേജ്മെന്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ അടങ്ങുന്ന ബിസിനസാണ് ഒഴിയുന്നത്. 1902ല്‍ ഇന്ത്യയിലെത്തിയ സിറ്റി ബാങ്കിന് നിലവില്‍ 35 ശാഖകളാണുള്ളത്. നാലായിരത്തോളം ജീവനക്കാരുമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News