കുവൈറ്റ് വിമാനത്താവളത്തിൽ വൻ സിഗരറ്റ് വേട്ട; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർ പിടിയിൽ

കുവൈറ്റ് വിമാനത്താവളത്തിൽ വൻ സിഗരറ്റ് വേട്ട; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ പൊക്കി; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് അധികൃതർ

കുവൈറ്റ്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സിഗരറ്റ് കടത്താൻ ശ്രമിച്ച ആസൂത്രിത സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയുമാണ് അറസ്റ്റിലായത്.

വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി സിഗരറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News