24.2 C
Kottayam
Saturday, June 6, 2026

കടുത്ത സൈബർ ആക്രമണം,മാസ് റിപ്പോർട്ടിംഗിലൂടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചു,തിയറ്റർ നടത്താൻ അനുവദിയ്ക്കില്ലെന്ന പരാതിയുമായി ഉടമ

Must read

തൃശൂര്‍: തിയറ്റര്‍ നടത്താൻ അനുവദിക്കുന്നില്ലെന്ന് വീണ്ടും പരാതിയുമായി തൃശൂരിലെ ഗിരിജാ തിയറ്റര്‍ ഉടമ ഡോ. ഗിരിജ. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകള് അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ സ്വന്തമായി സൈറ്റ് ഉണ്ടാക്കി പ്രതിഷേധിച്ചയാളാണ് ഡോ. ഗിരിജ.

ഇപ്പോഴത്തെ പ്രതിസന്ധി തിയറ്ററിന്‍റെ ഫേസ് ബുക്ക്, ഇന്‍സ്റ്റ അക്കൗണ്ടുകള്‍ ഗ്രൂപ്പ് റിപ്പോര്‍ട്ടടിച്ച് പൂട്ടിക്കുന്നു എന്നാണ്. പൂട്ടിച്ചയാളുടെ പേര് പറഞ്ഞ് പരാതി നല്‍കിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ഗിരിജ ആരോപിക്കുന്നു. 12 തവണയോളമാണ് മാസ് റിപ്പോര്‍ട്ട് ചെയ്ത് സമൂഹമാധ്യമ അക്കൌണ്ടുകള്‍ പൂട്ടിച്ച അനുഭവം നേരിട്ടതെന്നും ഡോ ഗിരിജ പറയുന്നു.

പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് താനാണ് ലക്ഷ്യമെന്ന് തോന്നിയപ്പോള്‍ സമൂഹമാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ നല്‍കി. ഇവരും സമാനമായ വെല്ലുവിളി നേരിട്ടതോടെയാണ് വീണ്ടും സമൂഹമാധ്യമ അക്കൌണ്ടുകള്‍ സ്വന്തം കൈകാര്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു.

സൈറ്റ് നഷ്ടമാവുന്നതിന് തൊട്ട് മുന്‍പ് സമൂഹമാധ്യമ അക്കൌണ്ടുകള്‍ കൂടി നഷ്ടമായതോട സംഭവിക്കുന്നത് എന്താണെന്ന് പ്രേക്ഷകരുമായി സംവദിക്കാനുള്ള അവസരം പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഡോ ഗിരിജ പറയുന്നു. തിയറ്റര്‍ ആളുകളിലേക്ക് എത്തുന്നില്ലെന്ന് പറഞ്ഞ് സിനിമകളും ലഭിക്കുന്നില്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫനേപ്പോലെ വളരെ കുറച്ച് നിര്‍മ്മാതാക്കളാണ് ചിത്രം തരാന്‍ തയ്യാറാവുന്നതെന്നും ഡോ ഗിരിജ പറയുന്നു. 

- Advertisement -

ഹിറ്റായ ചിത്രങ്ങള്‍ തൃശൂരിലെ മറ്റ് തിയറ്റുകള്‍ക്ക് എല്ലാം നല്‍കിയാലും ഗിരിജ തിയറ്ററിലേക്ക് നല്‍കാതെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡോ ഗിരിജ പറയുന്നു. തിയറ്റർ ഉടമകളിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ഡോ. ഗിരിജ.

- Advertisement -

ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും മുൻപും ​ഗിരിജ തിയറ്റർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നേരത്തെ കുറുപ്പ് എന്ന സിനിമ പ്രദർശിപ്പിച്ച തന്റെ തിയറ്ററിന്റെ പേരിൽ പുറത്തുവന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി ​ഗിരിജ രം​ഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം സിനിമ നിർത്തുകയാണെന്നും പറഞ്ഞുള്ള ചില സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗിരിജ തിയറ്റർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നായിരുന്നു പോസ്റ്റുകൾ. ഇതിനെതിരെ ശക്തമായി തന്നെ ​ഡോ ​ഗിരിജ പ്രതികരിച്ചിരുന്നു.

 ‘കുറുപ്പ്’ മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതിൽ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ദുൽഖർ സൽമാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകൾ വിശ്വസിക്കരുതെന്നും ഡോ ഗിരിജ അന്ന് പ്രതികരിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week