28.4 C
Kottayam
Saturday, June 6, 2026

കെ റെയില്‍ അലൈന്‍മെന്റില്‍ ആശങ്കയറിയിച്ച് ഇന്‍ഫോപാര്‍ക്ക്; മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സിയാല്‍

Must read

കൊച്ചി: കെ റെയിലിന്റെ എറണാകുളത്തെ സ്റ്റേഷന്‍ അലൈന്‍മെന്റില്‍ ആശങ്കയറിയിച്ച് ഇന്‍ഫോ പാര്‍ക്ക്. കമ്പനികള്‍ക്ക് നല്‍കാന്‍വെച്ചിരുന്ന ഭൂമിയില്‍ സ്റ്റേഷന്‍ വരുന്നതിലാണ് ഇന്‍ഫോ പാര്‍ക്കിന് ആശങ്ക. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് സിയാലും കെ-റെയിലിനെ അറിയിച്ചു.

ഐടി കമ്പനികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്ന ഭൂമിയാണ് അലൈന്‍മെന്റില്‍ ഉള്‍പ്പെടുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതില്‍ തടസ്സമല്ല ആശങ്കയാണ് തങ്ങള്‍ക്കുള്ളതെന്നാണ് ഇന്‍ഫോ പാര്‍ക്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പകരം മറ്റൊരു ഭൂമി നല്‍കാമെന്നാണ് കെ-റെയില്‍ അധികൃതര്‍ ഇന്‍ഫോ പാര്‍ക്കിന് നല്‍കിയിരിക്കുന്ന ഉറപ്പ്. വിശദമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന ഉറപ്പും കെ-റെയില്‍ അധികൃതര്‍ നല്‍കുന്നുണ്ട്.

നെടുമ്പാശ്ശേരി സിയാല്‍ വിമാനത്താവളത്തിന് സമീപമുള്ള കെ-റെയിലിന്റെ സ്റ്റേഷന്‍ എത്രത്തോളം പ്രായോഗികമാകും എന്നുള്ള ആശങ്ക സിയാലിന്റെ അധികൃതരും കെ-റെയിലിനെ അറിയിച്ചിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഇതിനുള്ള സാധ്യതയുള്ളുവെന്നും സിയാല്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week