25.5 C
Kottayam
Friday, June 5, 2026

‘സി.ഐ വിജയന്‍ കടന്നുപിടിച്ചു, മറിയം റഷീദ എതിർത്തതിന്റെ വൈരാഗ്യത്തിൽ ചാരക്കേസ് കെട്ടിച്ചമച്ചു’ കുറ്റപത്രം

Must read

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി.ബി.ഐ. കുറ്റപത്രം. കമ്മിഷണര്‍ ആർ. രാജീവനും ആര്‍.ബി. ശ്രീകുമാറും നിർദേശം നൽകിയിട്ടാണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ചാര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്നും മുന്‍ ഐ.ബി. അസി. ഡയറക്ടര്‍ വിനോദ് കുമാറിന്റെ മൊഴി.

രണ്ട് ആഴ്ച മുമ്പാണ് മുന്‍ ഡി.ജി.പി. സിബി മാത്യൂസ് അടക്കം അഞ്ച് ഉദ്യോ​ഗസ്ഥർ പ്രതികളായ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്. വിജയന്‍ ഹോട്ടൽ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചത് എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേന്ന് മുതല്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. കോടതി വീണ്ടും കസ്റ്റഡി നല്‍കാത്തത് കൊണ്ടാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്മിഷണര്‍ ആർ. രാജീവനും മുന്‍ ഗുജറാത്ത് ഡി.ജി.പി.യും ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആര്‍.ബി. ശ്രീകുമാറുമാണ് കേസെടുക്കാൻ നിർദേശം നൽകിയത്. സി.ഐ. ആയിരുന്ന എസ്. വിജയന്റെ സൃഷ്ടിയായിരുന്നു ചാരക്കേസെന്നും സി.ബി.ഐ.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നമ്പി നാരായണനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദനമേറ്റു. കേരള പോലീസ് മുന്‍ ഡിവൈ.എസ്.പി. കെ.കെ. ജോഷ്വായാണ് ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനമൊരുക്കിയത്. ഇനി മർദിച്ചാൽ നമ്പി നാരായണൻ മരിച്ചുപോകുമെന്ന സ്ഥിതിയായിരുന്നു എന്ന് ഡോക്ടർ മൊഴി നൽകിയതായും സിബി.ഐ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week