പോർച്ചു​ഗൽ ഇറങ്ങുന്നു; ഞെട്ടിച്ച് ലൈനപ്പ്, ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ നേരിടാൻ ഇറങ്ങുന്ന പോർച്ചു​ഗലിന്റെ ആദ്യ ഇലവനിൽ അവരുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല. മുന്നേറ്റ നിരയിൽ ബ്രൂണോ ഫെർണാണ്ടസിനും ജോ ഫെലിക്സിനും ഒപ്പം ​ഗോൺസാലോ റാമോസ് ആണ് ഇറങ്ങുന്നത്. മധ്യനിരയിൽ ഒട്ടാവിയോ, വില്യം കാർലവോ, ബെർണാഡോ സിൽവ എന്നിവർ കളി മെനയും. പ്രതിരോധത്തിന്റെ ചുമത റൂബൻ ഡയസിനും പെപ്പെയ്ക്കുമാണ്. ഒപ്പം ഡാലോട്ടും റാഫേൽ ​ഗുറേറോയും ഉണ്ട്. 4-3-3 ഫോർമേഷനിലാണ് പരിശീലകൻ സാന്റോസ് ടീമിനെ വിന്യസിച്ചിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News