ചിത്രപ്രിയ കൊലപാതകം: അന്വേഷണ സംഘം ബെംഗളൂരുവിൽ, സഹപാഠികളിൽനിന്ന് വിവരം തേടി

മലയാറ്റൂർ: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാർഥിയിൽ നിന്നും വിവരങ്ങൾ തിരക്കുന്നതിനാണ് ഇത്.

ചിത്രപ്രിയയുടേയും അറസ്റ്റിലായ പ്രതി അലന്റേയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിൽ നിന്നു കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുൻപ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടേയും വാട്‌സാപ്പ് ചാറ്റുകളുടേയും വിവരങ്ങൾ പോലീസിന് അന്വേഷണത്തിൽ ഏറെ സഹായകമാകും.

അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊലനടത്തിയ പ്രദേശങ്ങളിൽ അടുത്തദിവസം തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തിൽ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതാണ് വിശദമായി പരിശോധിച്ചുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News