ചിന്താ ജെറോമിന് കാർ തട്ടി പരിക്ക്; കോൺഗ്രസ് പ്രവർത്തകർ മനപ്പൂർവം ഇടിപ്പിച്ചതാണെന്ന് പരാതി

കൊല്ലം: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് കാര്‍ തട്ടി പരിക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനപ്പൂര്‍വം ഇടിപ്പിച്ചതാണെന്ന് പരാതി. ശനിയാഴ്ച രാത്രി 7.45-ന് തിരുമുല്ലവാരം ബീച്ചിനു സമീപത്താണ് സംഭവം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തശേഷം തിരികെപ്പോകാനായി വണ്ടിയില്‍ കയറുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓടിച്ച കാര്‍ ചിന്തയെ തട്ടിയത്. ഉടന്‍തന്നെ എന്‍.എസ്.ആശുപത്രിയില്‍ എത്തിച്ചു. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ചതവുണ്ടെന്ന് കണ്ടെത്തി. ചിന്തയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചിന്തയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ചര്‍ച്ച അവസാനിച്ച് പുറത്തുവന്നശേഷവും വാക്കേറ്റമുണ്ടായി. അതിനെത്തുടര്‍ന്ന് മനപ്പൂര്‍വം ഇടിപ്പിച്ചതാണെന്നുകാട്ടി കൊല്ലം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News